തൊടുപുഴ: മർച്ചന്റ്സ് ചാരിറ്റബിൾ ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനിൽ ഡിസംബർ 20 മുതൽ പുഷ് പോത്സവം നടത്തും. കാർഷിക നഴ്സറി വ്യാപാര സ്റ്റാളുകൾ, കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫുട് കോർട്ട്, അമ്യൂസ് മെന്റ് പാർക്ക് , എന്റർടൈമെന്റ് പ്രോഗ്രം, ,വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, എന്നിവ നടക്കും. 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പി.ജെ.ജോസഫ് എം.എൽ.എ , മുനിസിപ്പൽ ചെയർമാൻ മിനി മധു, വൈസ് ചെയർമാൻ സി.കെ. ജാഫർ , മർച്ചൻ്സ് അസോസിയേഷൻ പ്രസിഡൻ്റ് നാവൂർ ഖനി (രക്ഷാധികാരികൾ) ), ജെയിൻ എം.ജോസഫ് (ചെയർമാൻ), പി.വേണു (ജനറൽ കൺവീനർ), എൻ.പി. ചാക്കോ, പി.അജീവ്, സി.കെ. അബ്ദുൾ ഷെരിഫ്, ടോമി സെബാസ്റ്റ്യൻ, പ്രശാന്ത് കുട്ടപ്പാസ് , താജു എം.ബി (കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.