കുണിഞ്ഞി: എസ്.എൻ.ഡി.പി യോഗം കുണിഞ്ഞി ശാഖയിലെ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവപൂജകൾ ആരംഭിച്ചു. ഇന്നുമുതൽ ദിവസവും രാവിലെ വിശേഷാൽ പൂജകൾ, ഗണപതിഹോമം, വൈകിട്ട് വിശേഷാൽ ദീപാരാധന, ഭജന എന്നിവയുണ്ടാകുമെന്ന് ശാഖ പ്രസിഡന്റ് നാരായണൻ അരിപ്ലാക്കൽ, സെക്രട്ടറി രാജൻ ചരമേൽ എന്നിവർ അറിയിച്ചു. ഉഴവൂർ വിനോദ് ശാന്തി കാർമികത്വം വഹിക്കും.