khra
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മെഗാ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം എസ്. രാജേന്ദ്രൻ എം.എൽ.എ.യ്ക്ക് നൽകിക്കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ നിർവഹിക്കുന്നു.

മൂന്നാർ : കാലവർഷക്കെടുതിയിൽ തകർന്ന ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകുന്ന കർമ്മപദ്ധതികൾ ആവിഷ്കരിക്കാൻ മൂന്നാറിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.

കാലവർഷക്കെടുതിക്കു മുമ്പ് ജില്ലയിലേയ്ക്ക് മുൻകൂട്ടി നിശ്ചയിച്ചിരുന്ന സ്വദേശ, വിദേശ ടൂർപാക്കേജുകൾ വലിയ തോതിൽ റദ്ദു ചെയ്തിട്ടുള്ളത് പുനസ്ഥാപിക്കുന്നതിനുള്ള പ്രചരണങ്ങൾ നടത്താനും സമ്മേളനം തീരുമാനിച്ചു. കൺവൻഷൻ എസ്.രാജേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2019 ജനുവരി 24 മുതൽ 28 വരെ കോഴിക്കോടു നടക്കുന്ന സംസ്ഥാന സമ്മേളനം 'സൽക്കാർ 2019' ന്റെ ഭാഗമായി പൊതുജനങ്ങൾക്കും വ്യാപാരികൾക്കുമായി ആവിഷ്‌കരിച്ചിട്ടുള്ള മെഗാ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം എസ്. രാജേന്ദ്രൻ എം.എൽ.എ. യ്ക്ക് നൽകിക്കൊണ്ട് കെ.എച്ച്.ആർ.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ. ചാർളി മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ പി.എം. സജീന്ദ്രൻ കട്ടപ്പന, മുഹമ്മദ് ഷാജി കുമളി, എം.എസ്. അജി അടിമാലി, കെ.എം. ഖാദർകുഞ്ഞ് മൂന്നാർ, എം.കെ. സുപ്പുറോയൽ, ആർ. ബാലകൃഷ്ണൻ, പി.ആർ. പ്രശാന്ത്, ജയൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. അലിക്കുഞ്ഞ് സ്വാഗതവും വി.പ്രവീൺ നന്ദിയും പറഞ്ഞു.