കുമളി: അമരാവതി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മന്ദിരത്തിന്റേയും ഓഡിറ്റോറിയത്തിന്റേയും ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 ന് ബാങ്ക് ഹാളിൽ മന്ത്രി എം.എം. മണി നിർവഹിക്കും. ഇ.എസ് ബിജിമോൾ എം.എൽ.എ. അധ്യക്ഷത വഹിക്കും. റിസ്‌ക് ഫണ്ടിന്റെ വിതരണം അഡ്വ. ജോയ്‌സ്‌ ജോർജ് എംപി നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് മികച്ച എസ്.എച്ച്. ജി കളെ ആദരിക്കും. ഉദ്ഘാടന പരിപാടിയിൽ മുഴുവൻ സഹകാരികളും
പങ്കെടുക്കണമെന്ന് ബാങ്ക് പ്രസിഡന്റ് വക്കച്ചൻ ആലയ്ക്കാപ്പറമ്പിൽ സെക്രട്ടറി കെ.പി.ആശാലത എന്നിവർ അറിയിച്ചു.