തൊടുപുഴ: വസ്ത്രവ്യാപാര രംഗത്ത് വിലക്കുറവിലും ഗുണമേന്മയിലും ഫാഷനിലും വ്യത്യസ്തത പുലർത്തുന്ന മഹാറാണി വെഡിങ് കളക്ഷൻസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്ന മിക്സ് ആന്റ് മാച്ച് ഫെസ്റ്റിവൽ ജനശ്രദ്ധനേടുന്നു. വിവിധതരത്തിലുള്ള ഫാൻസി, ട്രൻഡി മെറ്റീരിയലുകൾ ചേർത്ത് അണിയിച്ചൊരുക്കുന്ന മിക്സ് ആന്റ് മാച്ച് വസ്ത്രങ്ങളാണ് വിപണിയിലെ പുത്തൻ തരംഗം.

നിറങ്ങൾ ഇടകലർത്തി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വിവിധ ഡിസൈനുകളിലുള്ള തുണിത്തരങ്ങളുടെ പ്രത്യേക കളക്ഷനുകളാണ് ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും,സ്‌കൂൾ കോളേജ് ചടങ്ങുകൾക്കും ഒരുങ്ങാനായി കളർ കോഡ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം സൗകര്യവുമുണ്ട്.

വ്യത്യസ്തമാർന്ന ഡിസൈനുകളിലുള്ള ട്രെൻഡി മെറ്റീരിയലുകൾ ഉപയോഗിച്ച് മനസിനിണങ്ങുന്ന രീതിയിൽ ആകർഷകമായ വസ്ത്രങ്ങൾ തയാറാക്കുവാൻ ഡിസൈനേഴ്സിന്റെ സേവനവും മിക്സ് ആന്റ് മാച്ച് ഫെസ്റ്റിവെലിൽ ലഭ്യമാണ് എന്ന് മഹാറാണി വെഡിങ് കളക്ഷൻ മാനേജിംഗ് ഡയറക്ടർ വി.എ റിയാസ് പറഞ്ഞു. കൂടാതെ മഹാറാണി ഫുട്‌വെയർ ആന്റ് ബാഗ്സിൽ ഗ്രാൻഡ് ഓഫർ സെയിലിന്റെ ഭാഗമായി ബ്രാൻഡഡ് സ്‌ട്രോളികൾക്ക് 60 % വരെ വിലക്കുറവും ഒരുക്കിയിട്ടുണ്ട്.