തൊടുപുഴ ഈസ്റ്റ് : വിജ്ഞാനമാതാ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാൾ നവംബർ 24, 25 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് മക്കോളിൽ, ഫാ. ജോസഫ് കണ്ടത്തിൻകര എന്നിവർ അറിയിച്ചു. 23ന് വൈകിട്ട് 5.30ന് തിരുനാൾ കൊടിയേറ്റ്. തുടർന്ന് റവ. ഡോ. പോൾ നെടുംപുറം വിശുദ്ധ കുർബാന അർപ്പിക്കും. വൈകിട്ട് ഏഴ് മുതൽ 10 വരെ മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന സർഗോത്സവം ന്യൂമാൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 24ന് രാവിലെ ആറിന് വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിന് ഫാ. പോൾ ആക്കപ്പടിക്കൽ തിരുനാൾ കുർബാന അർപ്പിക്കും. റവ ഡോ. സെബാസ്റ്റ്യൻ തൈക്കാനത്ത് സന്ദേശം നൽകും. തുടർന്ന് തിരുപ്രദക്ഷിണം. 25ന് രാവിലെ 5.45ന് വിശുദ്ധ കുർബാന. ഒമ്പതിന് പാഠപുസ്തകങ്ങളുടെ സമർപ്പണവും ആശീർവ്വാദവും. 9.10ന് കുട്ടികളുടെ വിദ്യാരംഭം. 9.30ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ പൊന്തിഫിക്കൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, സ്‌നേഹവിരുന്ന്.