തൊടുപുഴ : തൊടുപുഴ- മൂലമറ്റം റോഡിൽ മ്രാലയ്ക്ക് സമീപം കാർ മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂണിറ്റ് ജനറൽ സെക്രട്ടറി ഷാജി എംബ്രയിൽ (ജോർജ് ജോസഫ് ), ഭാര്യ സിസി ജോർജ്, മകൾ ഐറിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ പരിക്കുകളോടെ കോലഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. എറണാകുളത്ത് നിന്നും മുട്ടത്ത് പള്ളിക്കവലയിലുള്ള വീട്ടിലേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറ് മ്രാലയിൽ റിസോർട്ടിന് സമീപം മതിലിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ്‌ തകർത്താണ് അബോധാവസ്ഥയിലായ മൂന്ന് പേരെയും പുറത്തിറക്കിയത്. അപകടത്തെത്തുടർന്ന് ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരിയിലുള്ള ആശുപത്രിയിലേക്കും മാറ്റി.