കുമളി: കേരളത്തിന്റെ സമസ്തമേഖലയിലും പടർന്ന് പന്തലിച്ച് നിൽക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കുമളിയിൽ അമരാവതി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടവും ആഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോയ്‌സ് ജോർജ് എംപി റിസ്‌ക്ക് ഫണ്ട് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് മികച്ച എസ്.എച്ച്.ജികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. അബ്ദുൾ റസാഖ്, സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി ജി .വിജയാനന്ദ്, എം എസ് വാസു, കെ.എം. സിദ്ദിഖ്, എൻ.എസ്. പ്രജീഷ്, വി.ഐ സിംസൺ, പി രാജൻ, ടി.ടി തോമസ്, സണ്ണി മാത്യു, സണ്ണികാരിമുട്ടം, ടി.ജി. രാജു, പി. എൻ. മോഹനൻ, ജോണി ചെരിവുപറമ്പിൽ, സി.എ ഗംഗാധരൻ, ഷീബാതോമസ്, ലിസമ്മ, ജയ രാജു എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് വക്കച്ചൻ ആലയ്ക്കാപ്പറമ്പിൽ സ്വാഗതവും സെക്രട്ടറി കെ പി ആശാലത നന്ദിയും പറഞ്ഞു.