ചെറുതോണി: ഭിന്നശേഷിക്കാരിയായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ താമസിക്കുന്ന വൃദ്ധയെയാണ് പീഡിപ്പിക്കാൻ ശമിച്ചെന്ന് ആരോപിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകിയത്. വൃദ്ധ വീട്ടിൽ തനിച്ചായിരുന്ന സമയം. അയൽവാസി എത്തി വസ്ത്രങ്ങൾ വലിച്ചു കീറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സഹോദരന്റ ആരോപണം. പരാതി നൽകിയതിനെ തുടർന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് സഹോദരൻ പറയുന്നു. നവംബർ ഒന്നിന് സംഭവം നടന്നുവെന്നാണ് പറയുന്നത്. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസിൽ പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിതിട്ടുണ്ടെന്ന് കരിമണൽ പൊലീസ് പറഞ്ഞു. അതേ സമയം അയൽവാസികൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കമാണ് പരാതിക്ക് പിന്നിലെന്ന് ആരോപണമുണ്ട്. അപകടത്തെ തുടർന്ന് കാലിന് പരിക്കേറ്റു കഴിയുന്ന കുറ്റാരോപിതനായ വ്യക്തിയെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് സമീപവാസികൾ രംഗത്തെത്തി. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണന്ന് കരിമണൽ പൊലീസ് പറഞ്ഞു.