കുമളി: കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന കുമളി റോസാപ്പൂകണ്ടം സ്വദേശി പൊലീസ് പിടിയിലായി. കുന്നുവിളയിൽ ബാലമുരുകനാണ് (43) പിടിയിലായത്. ചെറിയ പൊതികളും മറ്റുമായി 1.6 കിലോ കഞ്ചാവ് കണ്ടത്തി. വർഷങ്ങളായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ഫോണിൽ വിളിച്ചു വരുത്തിയാണ് വിൽപ്പനക്കാരനെ കുടുക്കിയത്. ഇന്നലെ ആറ് മണിയോടെ പിടിയിലായി. കുമളി എസ്.ഐ പ്രശാന്ത് പി. നായർ, ജോഷി, അങ്ക കൃഷ്ണൻ, മഹേശ്വേരൻ, ജയ്‌മോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.