കാഞ്ചിയാർ: എസ്.എൻ.ഡി.പി യോഗം കാഞ്ചിയാർ ശാഖയുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗാംഗങ്ങളുടെ വീടുകൾ സന്ദർശിച്ച് പ്രാർത്ഥനയും സത്സംഗവും നടത്തുന്നു. ഇന്നലെ തുടക്കം കുറിച്ച പരിപാടി 25, ഡിസംബർ 2, 9, 16 തീയതികളിൽ തുടരും. എല്ലാ ദിവസങ്ങളിലും രാവിലെ എട്ടിന് ശ്രീനാരായണ ഗുരുദേവ ദിവ്യജ്യോതി ക്ഷേത്രത്തിൽ വിശേഷാൽ പ്രാർത്ഥനയും ഗുരുപൂജയും നടത്തിയതിന് ശേഷമാണ് ഭവന സന്ദർശനം ആരംഭിക്കുന്നത്. സമാപന ദിവസമായ ഡിസംബർ 16ന് ക്ഷേത്രാങ്കണത്തിൽ ശ്രീ നാരായണ സത്സംഗവും ശാന്തിഹവനവും കുടുംബഐശ്വര്യ പൂജയും ആത്മീയ പ്രഭാഷണവും ഉണ്ടാകും. 16ന് ഉച്ചകഴിഞ്ഞ് നാലിന് നടക്കുന്ന ഗുരദേവ സന്ദേശ പ്രചരണയാത്ര സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. ആചാര്യൻ ഷാജൻ തന്ത്രികൾ, ശാഖാ പ്രസിഡന്റ് വിനോദ് മരങ്ങാട്ട് പറമ്പിൽ, സെക്രട്ടറി രാജൻ മുല്ലൂപ്പാറ എന്നിവർ സംസാരിക്കും.