 തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും

കട്ടപ്പന: ഭാരത് ധർമ്മജന സേന ഇടുക്കി ജില്ലാ നേതൃത്വക്യാമ്പ് 23ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.45 ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.രാജൻ അധ്യക്ഷത വഹിക്കും. പി.റ്റി മൻമദൻ, കെ. പത്മകുമാർ, തഴവ സഹദേവൻ, എൻ. സോമശേഖരൻ നായർ, ഫാ. റിജോ നരിപ്പുകണ്ടം,സുഭാഷ് വാസു, ടി.വി. ബാബു, വി.ഗോപകുമാർ, രാജേഷ് നെടുമങ്ങാട്, എ.ജി തങ്കപ്പൻ, ബിജുമാധവൻ, കെ.പി ഗോപി, കെ.ഡി.രമേശ്, അനിൽ തറനിലം തുടങ്ങിയവർ സംസാരിക്കും. ജില്ലയിലൽ നിന്നുള്ള 381 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി. രാജൻ, സംസ്ഥാന സെക്രട്ടറി കെ.പി. ഗോപി, കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് മനോജ് പതാലിൽ തുടങ്ങിയവർ പങ്കെടുത്തു.