കട്ടപ്പന: ബി.ഡി.ജെ.എസ് മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. എസ് പ്രവീണിനെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നതായി ജില്ലാ പ്രസിഡന്റ് പി.രാജൻ പറഞ്ഞു. ഇയാൾക്കെതിരെ ഉണ്ടായ സാമ്പത്തിക ക്രമക്കേടും, സി.പി.എമ്മുമായുള്ള വഴിവിട്ട ബന്ധവും ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നായിരുന്നു നടപടി. കഴിഞ്ഞ ദിവസം ചില പത്രങ്ങളിൽ പ്രവീൺ ബി.ഡി.ജെ.എസിൽ നിന്ന് രാജിവെച്ചു എന്നരീതിയിൽ വന്ന വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, രാജിവെച്ചതല്ല പുറത്താക്കുകയാണ് ചെയ്‌തെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.