തൊടുപുഴ: വെങ്ങല്ലൂർ വടക്കുഭാഗം ദേവീവിലാസം എൻ.എസ് എസ് കരയോഗത്തിന്റെ സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡന്റുമായ അറയ്ക്കൽ എ.എം. രവീന്ദ്രൻ നായരുടെ സ്മരണയ്ക്കായി നിർമ്മാണം പൂർത്തിയാക്കിയ അറയ്ക്കൽ രവീന്ദ്രൻ നായർ സ്മാരക എൻ.എസ്.എസ് സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം 25 ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. എൻ.എസ്.എസിന്റെ ഉടമസ്ഥയിലുള്ള വെങ്ങല്ലൂർ ആരവല്ലിക്കാവ് ദുർഗാ ഭഗവതി ക്ഷേത്രസങ്കേതത്തിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം എൻ.എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള നിർവഹിക്കും. കരയോഗം പ്രസിഡന്റ് ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.എസ് പ്രതിനിധി സഭാംഗം പി.എസ്. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.എൻ. ശ്രീകാന്ത്, താലൂക്ക് വനിതാ യൂണിയൻ നേതാക്കളായ സിന്ധു രാജീവ്, പ്രസീദ സോമൻ, തൊടുപുഴ മുനിസിപ്പൽ കൗൺസിലർമാരായ കെ.കെ. ഷിംനാസ്, ബിജി സുരേഷ്, ജിഷ ബിനു, കുമാരമംഗലം പഞ്ചായത്ത് മെമ്പർ ജെയിംസ് ചാക്കോ, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എസ്. നാരായണൻ നായർ, വനിതാസമാജം പ്രസിഡന്റ് സിന്ധു ശ്രീകുമാർ, മുൻ കരയോഗം പ്രസിഡന്റ് എം.കെ. ശിവശങ്കരൻ നായർ, താലൂക്ക് കമ്മിറ്റി അംഗം പി.ആർ. ശിവശങ്കരൻ നായർ, കരയോഗം ഭാരവാഹികളായ സി.പി. മോഹനൻ നായർ, പി.എസ്. വിക്രമൻ നായർ എന്നിവർ പ്രസംഗിക്കും. സന്തോഷ് അറയ്ക്കൽ സ്വാഗതവും ഷിബു സി. നായർ നന്ദിയും പറയും.