തൊടുപുഴ: ശബരിമയിൽ ഇരുമുടി കെട്ടുമായി മല ചവിട്ടാൻ എത്തുന്ന ഭക്തരെ അറസ്റ്റ്
ചെയ്തും ക്ഷേത്രസന്നിധിയിൽ ദർശനം നടത്തികൊണ്ടിരുന്ന അയ്യപ്പഭക്തരെ അകാരണമായി അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടും ശബരിമലയിൽ പൊലീസ് നടത്തുന്ന
തേർവാഴ്ചയ്‌ക്കെതിരെയും തൊടുപുഴ താലൂക്ക് എൻ എസ് എസ് യൂണിയനിലെ മുഴുവൻ
കരയോഗങ്ങളും ഇന്ന് കരിദിനം ആചരിക്കും. ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയും പവിത്രതയും ആരാധന സ്വാതന്ത്രവും നിലനിർത്തുന്നതിന് അടിയന്തിരനായി പൊലീസ് രാജ് അവസാനിപ്പിച്ചുകൊണ്ട് ശാന്തിയും സമാധാനവും നിറഞ്ഞ ഒരു മണ്ഡലകാലം ഒരുക്കുന്നതിന് ഗവൺമെന്റെ് സത്വരനടപടികൾ സ്വീകരിക്കണമെന്ന് എൻ എസ് എസ് യുണിയൻ അഭ്യർത്ഥിച്ചു.