തൊടുപുഴ : വെങ്ങല്ലൂർ ഗുരു ഐ.റ്റി.ഐയിൽ പുതിയതായി നിർമ്മിച്ച ഇ ബൈക്കിന്റെ പ്രദർശനം 22ന് നടക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് ചേരുന്ന യോഗത്തിൽ പ്രോജക്ടിന്റെ ഉദ്ഘാടനം തൊടുപുഴ ജോയിന്റ് ആർ.ടി.ഒ. എം ശങ്കരൻപോറ്റി നിർവഹിക്കും. ഐ.ടി.ഐ മാനേജർ ഡോ.കെ.സോമൻ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ സ്‌നേഹമോൾ, എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ്, യോഗം അസി. സെക്രട്ടറി ഷാജി കല്ലാറയിൽ, മുനിസിപ്പൽ ചെയർപേഴ്സൺ മിനി മധു, ട്രാഫിക് എസ്.ഐ. എം.ഇ. കുര്യാക്കോസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സിബിമോൻ, മുട്ടം പോളിടെക്നിക് എച്ച്.ഒ.ഡി. കെ.പദ്മകുമാർ, മുനിസിപ്പൽ കൗൺസിലർ കെ.കെ.ഷിംനാസ്, ഐ.റ്റി.ഐ. പ്രിൻസിപ്പൽമാരായ പി.കെ. രാജപ്പൻ, ആനി സ്റ്റെല്ല ഐസക്, എ.വി. ഫ്രാൻസിസ്, സന്തോഷ് കൃഷ്ണൻ, അമൽ കെ സുനിൽ, വി.എം. അമ്പിളി, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ വി.ജയേഷ്, വിദ്യാർത്ഥി പ്രതിനിധി അഗസ്റ്റിൻ മാത്യു തുടങ്ങിയവർ പ്രസംഗിക്കും. രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥികളാണ് ഇ-ബൈക്ക് നിർമ്മിച്ചിരിക്കുന്നത്.