അടിമാലി: വെള്ളത്തൂവലിൽ നബിദിനാഘോഷവും മാനവ സൗഹൃദ സംഗമവും ഇന്ന് നടക്കും. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ വെള്ളത്തൂവൽ ഏരിയാ സംയുക്ത്ത മഹല്ലുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. വൈകിട്ട് 3.30ന് നടക്കുന്ന നബിദിന റാലിയ്ക്ക് ശേഷം മാനവ സൗഹൃദസംഗമം ആരംഭിയ്ക്കും. ശിവഗിരി മഠം പ്രതിനിധി സ്വാമി അസ്പർശ്യാനന്ദ ഉദ്ഘാടനം ചെയ്യും. നൗഷാദ് മിഫ്താഹി അദ്ധ്യക്ഷത വഹിക്കും. ദക്ഷിണ കേരള ലജത്തുൽ മുഅല്ലിമീൻ കോട്ടയം ജില്ല പ്രസിഡന്റ് വി.എച്ച് അലിയാർ മൗലവി അൽ ഖസിമി മുഖ്യപ്രഭാഷണം നടത്തും. സെന്റ് ജോർജ് ഫൊറാനോ പള്ളി വികാരി ഫാ: കുര്യാക്കോസ് മറ്റം, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം രഞ്ജിത്ത് കാവളയിൽ, വെള്ളത്തൂവൽ ടൗൺ ജുമാ മസ്ജിദ് ഇമാം ഫൈസൽ ദാറാനി, നോർത്ത് ശല്യാംപാറ ജുമാ മസ്ജിദ് ഇമാം നൗഫൽ റഹ്മാനി, കൊന്നത്തടി ജുമാ മസ്ജിദ് ഇമാം അബ്ദുൾ ഹഖീം ഫൈസി, മമ്മട്ടിക്കാനം ജുമാ മസ്ജിദ് ഇമാം നിസാർ ബാഖവി എന്നിവർ സന്ദേശം നൽകും.