തൊടുപുഴ: ഇടുക്കി റവന്യുജില്ല സ്കൂൾ കലോത്സവത്തിന് കരിമണ്ണൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് തിരശീല ഉയരും. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങളില്ലാതെ രണ്ടുദിവസമായാണ് ഇത്തവണത്തെ കൗമാര കലാമേള സംഘടിപ്പിക്കുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥികൾ മാത്രമാണ് ജില്ലതലത്തിൽ മത്സരിക്കുന്നത്. സെന്റ് ജോസഫ്‌സ് സ്‌കൂളിന് പുറമെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, സെന്റ് മേരീസ് പാരീഷ് ഹാൾ എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന എട്ടുവേദികളിലാണ് മത്സരം. പ്രളയക്കെടുതിയുടെ പശ്ച്ചാത്തലത്തിൽ ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഒഴിവാക്കിയിട്ടുള്ളതിനാൽ രാവിലെ ഒമ്പതിനുതന്നെ മത്സരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇന്നത്തെ മത്സരങ്ങൾ

സ്റ്റേജ് -1: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ആഡിറ്റോറിയം

നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപ്പിടി, കേരളനടനം

സ്റ്റേജ് - 2: ഹൈസ്‌കൂൾ ഓപ്പൺ സ്റ്റേജ്

മാപ്പിളപാട്ട്, കോൽകളി, അറബനമുട്ട്,വട്ടപ്പാട്ട്, ദഫ് മുട്ട്, ഒപ്പന

സ്റ്റേജ് - 3 : സെന്റ് മേരീസ് പാരീഷ് ഹാൾ

പരിചമുട്ട്, മാർഗം കളി, പൂരക്കളി, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, ചവിട്ടുനാടകം .

സ്റ്റേജ് - 4: ഹയർ സെക്കൻഡറി ഓഡിറ്റോറിയം

ലളിതഗാനം, ദേശഭക്തിഗാനം, സംഘഗാനം, ശാസ്ത്രീയ സംഗീതം .

സ്റ്റേജ് -5: ഹയർ സെക്കൻഡറി ക്ലാസ് റൂം

പ്രസംഗം (മലയാളം), പദ്യം ചൊല്ലൽ (മലയാളം), കാവ്യ കേളി, അക്ഷരശ്ലോകം .

സ്റ്റേജ് -6: പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ:സംസ്കൃത മത്സരങ്ങൾ

പ്രസംഗം, അക്ഷര ശ്ലോകം, പ്രശ്‌നോത്തരി, പദ്യം ചൊല്ലൽ, ചമ്പുപ്രഭാഷണം, പാഠകം, അഷ്ടപതി, ഗാനാലാപനം, നാടകം, വന്ദേമാതരം, സംഘഗാനം

സ്റ്റേജ് 7: എച്ച്.എസ് ഗ്രൗണ്ട്

ബാന്റ്‌മേളം, ക്ലാർനെറ്റ്, ബ്യൂഗിൾ

സ്റ്റേജ് 8: എച്ച്എസ്എസ് ക്ലാസ് റൂം

തമിഴ് വിഭാഗം പ്രസംഗം, പദ്യംചൊല്ലൽ

നാളത്തെ മത്സരങ്ങൾ

സ്റ്റേജ് -1: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ആഡിറ്റോറിയം

കുച്ചിപ്പുടി (എച്ച.എസ്. വിഭാഗം ആൺകുട്ടികൾ), കുച്ചിപ്പുടി (എച്ച.എസ്. വിഭാഗം പെൺകുട്ടികൾ), മോഹിനിയാട്ടം, കേരളനടനം (എച്ച.എസ്. വിഭാഗം ആൺകുട്ടികൾ), കേരളനടനം കുച്ചിപ്പുടി (എച്ച.എസ്. വിഭാഗം പെൺകുട്ടികൾ), തിരുവാതിരകളി, സംഘനൃത്തം, ഹയർസെക്കൻഡറി പെൺകുട്ടികളുടെ മോഹിനിയാട്ടം, ഗ്രൂപ്പ് ഡാൻസ്, തിരുവാതിര.

സ്റ്റേജ് - 2: ഹൈസ്‌കൂൾ ഓപ്പൺ സ്റ്റേജ്

ഹൈസ്കൂൾ വിഭാഗം സ്കിറ്റ് ഇംഗ്ലീഷ്, നാടകം, ഹയർസെക്കൻഡറി വിഭാഗം മൂകാഭിനയം, സ്കിറ്റ് ഇംഗ്ലീഷ്, നാടകം.

സ്റ്റേജ് - 3 : സെന്റ് മേരീസ് പാരീഷ് ഹാൾ

ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതം ( ആൺ, പെൺ), ചെണ്ട, തായമ്പക, മൃദംഗം/ഗിഞ്ചറ/ഘഢം, ചെണ്ടമേളം, ഓട്ടൻതുള്ളൽ. ഹയർസെക്കൻഡറി വിഭാഗം കഥകളി സംഗീതം, ചെണ്ട/തായമ്പക, മൃദംഗം, മദ്ദളം, നങ്ങ്യാർകൂത്ത്, ചെണ്ടമേളം, ഓട്ടൻതുള്ളൽ.

സ്റ്റേജ് - 4: ഹയർ സെക്കൻഡറി ഓഡിറ്റോറിയം

ഹൈസ്കൂൾ വിഭാഗം: വയലിൻ, ഓടക്കുഴൽ, തബല, ഗിത്താർ, എച്ച്.എസ്.എസ്. വിഭാഗം: വയലിൻ, ഗിത്താർ, ട്രിപ്പിൾ/ജാസ്, തബല, വൃന്ദവാദ്യം.

സ്റ്റേജ് -5: ഹയർ സെക്കൻഡറി ക്ലാസ് റൂം

ഹൈസ്കൂൾ വിഭാഗം: മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം, മിമിക്രി (പെൺകുട്ടികൾ), എച്ച്.എസ്.എസ്. വിഭാഗം: മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം

സ്റ്റേജ് -6: പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ:

ഉറുദു, അറബിക് മത്സരങ്ങൾ: ഗസൽ ആലാപനം, പദ്യം ചൊല്ലൽ, സമൂഹഗാനം, പ്രസംഗം, അറബിക് ഗാനം, മോണോ ആക്ട്, ഖുറാൻ പാരായണം, പ്രശ്നോത്തരി, മുഷ്‌റ, സംഭാഷണം, സംഘഗാനം, നാടകം

സ്റ്റേജ് 7 : എച്ച്എസ്എസ് ക്ലാസ് റൂം

ഇംഗ്ലീഷ് പ്രസംഗം, പദ്യം ചൊല്ലൽ ( എച്ച്.എസ്, ഹയർസെക്കൻഡറി വിഭാഗങ്ങൾ)

സ്റ്റേജ് 8 : എച്ച്എസ്എസ് ക്ലാസ് റൂം

എച്ച്.എസ്. വിഭാഗം: ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ , കന്നട പദ്യം ചൊല്ലൽ. എച്ച്.എസ്.എസ്. വിഭാഗം:ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ , കന്നട പദ്യം ചൊല്ലൽ.

ഭക്ഷണം കരിമണ്ണൂൾ ഗവ. യു.പി സ്‌കൂളിൽ

കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കി നൽകുന്ന ചുമതല അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ യ്ക്കാണ്. കരിമണ്ണൂൾ ഗവ. യു.പി സ്‌കൂൾ ഹാളിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.