മറയൂർ: പരാതി അനേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മറയൂർ പട്ടംകോളനി സ്വദേശി സഞ്ചുവാണ് (30) പിടിയിലായത്. വീട്ടിൽ സ്ഥിരമായി പ്രശനം ഉണ്ടാക്കുന്നതായും ബഹളം ഉണ്ടാക്കുന്നതായും കാണിച്ച് സഞ്ചുവിനെതിരെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് സിവിൽ പൊലീസ് ഓഫീസർ പി.ടി. അനുവിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. അക്രമത്തിന് ഇരയായെങ്കിലും പൊലീസ് സഞ്ചുവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ ഇന്ന് ദേവികുളം കോടയിൽ ഹാജരാക്കും.