അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയനെതിരായ അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെ ശാഖാ പ്രവർത്തകരുടെ യോഗം ശക്തമായ പ്രതിഷേധിച്ചു. മുമ്പ് എസ്.എൻ.ഡി.പി യോഗത്തിൽ നിന്ന് പുറത്താക്കിയ ചിലർ യോഗത്തിലേയ്ക്ക് കടന്നുകയറി വീണ്ടും സംഘടനയെ തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വിലകുറഞ്ഞ വാർത്തകളെന്നും യോഗം വിലയിരുത്തി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിന് ശക്തമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യപിച്ചുകൊണ്ടുള്ള പ്രമേയവും പാസാക്കി. തുടർന്ന് യൂണിയന്റെ ബൃഹത്പദ്ധതിയായ പാറത്തോട് ശ്രീനാരായണ കോളേജിൽ പി.ജി കോഴ്സുകളും പുതിയ അഡീഷണൽ ബാച്ചുകളും അനുവദിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് അനിൽ തറനിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, യോഗം ബോർഡ് മെമ്പർ രഞ്ജിത്ത് കാവളായിൽ, കൗൺസിലർമാരായ, മോഹനൻ തലച്ചിറ, കെ.പി. വിജയൻ, അഡ്വ. നൈജു രവീന്ദ്രനാഥ്, ബിനു കുന്നേൽ, ജയൻ കല്ലാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വിശ്വൻ പാലായിൽ, രാജൻ കാഞ്ഞിരത്തിങ്കൽ, രാധാമണി ശശിധരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കിഷോർ, വൈസ് പ്രസിഡന്റ് ദീപു മരക്കാനം, സെക്രട്ടറി ബാബുലാൽ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് കമലകുമാരി ബാബു, വൈസ് പ്രസിഡന്റ് പ്രസന്ന കുഞ്ഞുമോൻ, സെക്രട്ടറി ജെസി ഷാജി, സൈബർ സേനാ ജില്ലാ വൈസ്‌ ചെയർമാൻ സന്തോഷ് മാധവൻ, യൂണിയൻ ചെയർമാൻ യോഗേഷ് ഒ.എസ്, വൈസ്‌ ചെയർമാൻ വിഷ്ണു രവി, കൺവീനർ അനീഷ് പൊട്ടംപ്ലാക്കൽ, വിവിധ ശാഖാ പ്രസിഡന്റുമാർ സെക്രട്ടറിമാർ വൈസ് പ്രസിഡന്റുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ വനിതാസംഘം- യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.