രാജാക്കാട്: യു.ഡി.എഫിലെ ധാരണയനുസരിച്ച് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. എൽദോ രാജിവച്ചു. പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജി കത്ത് നൽകിയത്. അടുത്ത രണ്ട് വർഷത്തേക്ക് കേരള കോൺഗ്രസിനാണ് പ്രസിഡന്റ് പദവി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ കോൺഗ്രസ് അംഗമായ വൈസ് പ്രസിഡന്റ് ജയാമോൾ ഷാജിക്കാണ് പ്രസിഡന്റിന്റെ ചുമതല. കോൺഗ്രസിന് അഞ്ചും കേരള കോൺഗ്രസിന് രണ്ടും പ്രതിനിധികളാണ് ഭരണ സമിതിയിലുള്ളത്. സി.പി.എമ്മിന് ആറ് അംഗങ്ങളാണുള്ളത്. അടുത്ത രണ്ടു വർഷം പ്രസിഡന്റ് പദവി കേരള കോൺഗ്രസിലെ രണ്ടംഗങ്ങളും ഓരോ വർഷം വീതം പങ്കുവയ്ക്കുമെന്നാണ് സൂചന.