കരിമണ്ണൂർ: ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന് ആരവങ്ങളില്ലാതെ കരിമണ്ണൂരിൽ തിരി തെളിഞ്ഞു. കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. യു.പി. സ്കൂൾ, സെന്റ് മേരീസ് ഫൊറോന പള്ളി എന്നിവടങ്ങളിൽ സജ്ജമാക്കിയിരിക്കുന്ന എട്ട് വേദികളിലായിട്ടാണ് കലോത്സവം അരങ്ങേറുന്നത്.കലോത്സവം ഇന്ന് സമാപിക്കും. മുൻ വർഷങ്ങളിൽ നാല് ദിവസങ്ങളിലായി നടത്തിവന്നിരുന്ന കലോത്സവം പ്രളയക്കെടുത്തിയിടെ പശ്ചാത്തലത്തിൽ രണ്ട് ദിവസങ്ങളാക്കി ചുരുക്കിയത് സംഘാടകർക്കും മത്സരാർത്ഥികൾക്കും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടങ്കിലും അതെല്ലാം തരണം ചെയ്താണ് കലോത്സവം മുന്നേറുന്നത്. ഭീമമായ സാമ്പത്തിക ചിലവും പ്രളയക്കെടുതിയുടെ പശ്ചാത്തലവും ജില്ലാ കലോത്സവത്തിൽ നിന്ന് വിട്ട് നിൽക്കാൻ ചിലരെ പ്രേരിപ്പിച്ചു. എട്ട് വേദികളിലായി ഇന്നലെ 42 മത്സരങ്ങളാണ് നടന്നത് . കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെ പാതിരാത്രിയും കഴിഞ്ഞ് പുലർച്ച വരെ മത്സരങ്ങൾ നീളുമായിരുന്നു. എന്നാൽ രണ്ട് വർഷങ്ങളായിട്ട് മത്സരങ്ങൾ രാത്രി 10 മണിക്ക് മുൻപ് എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണം എന്നാണ് സർക്കാർ നിർദ്ദേശം
തൊടുപുഴ മുന്നിൽ
ഒടുവിൽ വിവരം ലഭിക്കുമ്പോൾ അറബി വിഭാഗമൊഴിഞ്ഞ് ബാക്കിയെല്ലാത്തിലും തൊടുപുഴ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. കട്ടപ്പന, നെടുങ്കണ്ടം ഉപജില്ലകൾ തൊട്ടുപിന്നാലെയുണ്ട്.
മത്സര ഫലം
ജനറൽ വിഭാഗം
തൊടുപുഴ - 171 കട്ടപ്പന - 153 നെടുംകണ്ടം - 138 അടിമാലി - 132 അറക്കുളം -120 മൂന്നാർ - 13
സംസ്കൃതോത്സവം
തൊടുപുഴ - 197 അടിമാലി - 168 കട്ടപ്പന - 157 അറക്കുളം - 116 നെടുംകണ്ടം- 113 മൂന്നാർ -108
അറബി വിഭാഗം
നെടുംകണ്ടം -30 തൊടുപുഴ- 3 അറക്കുളം - 3 വേദികൾ - 1- നീലക്കുറിഞ്ഞി 2 -കണിക്കൊന്ന 3 -രാജമല്ലി 4-മന്ദാരം 5 - ചെമ്പകം 6- തുളസി 7- മുക്കുറ്റി 8- തുമ്പ.
സ്കൂൾ തലത്തിൽ പതിവുപോലെ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ് 65 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്ത് അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളാണുള്ളത് -47 പോയിന്റ്.