ഇടുക്കി: നേര്യമംഗലം വനത്തിലെ തോട്ടിലേക്ക് പ്ലാസ്റ്റിക്കും ഉപയോഗിച്ച മോട്ടോർ ഓയിലും തള്ളിയ അന്യസംസ്ഥാനക്കാരായ ആറ് പേരെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് പിടികൂടി. മൊഫീദുൾ അലി (37),​ അയിനുൾ അലി (22),​ മുഹമ്മദ് ബാബുൾ (59),​ അൻവർ അലി (20),​ അബ്ദുൽ ജലീൽ (23),​ മുഹമ്മദ് ഫിർദൗസ് (21)​​ ​​​എന്നിവരാണ് പിടിയിലായത്. ഇതിൽ ​രണ്ടുപേർ ബംഗ്ലാദേശികളാണെന്ന് സംശയമുണ്ട്. നിലവിൽ മാലിന്യങ്ങൾ നീക്കം ചെയ്ത സ്ഥലത്താണ് വീണ്ടും മാലിന്യങ്ങൾ നിക്ഷേപിച്ചത്. പെരുമ്പാവൂർ സ്വദേശിയായ സുബൈറിന്റെ ആക്രികടയിൽ നിന്നാണ് ഉപയോഗ ശൂന്യമായതും ഓയിലും ഗ്രീസും അടക്കമുള്ള മാലിന്യങ്ങൾ തള്ളിയത്.