കഞ്ഞിക്കുഴി: വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ റീഡിങ് കോർണർ രൂപീകരിച്ചു. എൻ.എസ്.എസ് സ്വരൂപിച്ച ഇരുപതോളം മാസികകളും നാല് ദിനപത്രങ്ങളും നൂറോളം പുസ്തകങ്ങളും ഉപയോഗിച്ചാണ് റീഡിംഗ് കോർണർ രൂപീകരിച്ചത്. റീഡിങ് കോർണർ രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിൽ എൻ.എസ്.എസ് ലീഡർ കൃപമോൾ അദ്ധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് മെമ്പർ സിത്താര ജയൻ ഉദ്ഘാടനം ചെയ്തു. റീഡിംഗ് കോർണർ രൂപീകരിച്ച എൻ.എസ്.എസ് വോളണ്ടിയേഴ്‌സിന് കമ്മ്യൂണിറ്റി സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ സരീഷ് നന്ദി പറഞ്ഞു. ജോൺസി ജോൺസൺ സ്വാഗതവും യദുകൃഷ്ണൻ നന്ദിയും പറഞ്ഞു.