അടിമാലി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ 34-ാമത് ജില്ലാ സമ്മേളനം അടിമാലിയിൽ നടന്നു. ദേവികുളം, തൊടുപുഴ, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് മേഖലകളിൽ നിന്നായി മുന്നൂറോളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. എ.കെ.പി.എ സംസ്ഥാന ട്രഷറർ ജോയ് ഗ്രേയ്സ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രളയബാധിതരായ അസോസിയേഷൻ അംഗങ്ങൾക്കുള്ള ദുരിതാശ്വാസ ഫണ്ട് വിതരണം എ.കെ.പി.എ സംസ്ഥാന ക്ഷേമപദ്ധതി ജനറൽ കൺവീനർ ജോസ് മുണ്ടക്കൻ നിർവഹിച്ചു. മികച്ച മേഖല, മികച്ച ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ അവാർഡുകൾ സമ്മേളനത്തിൽ വിതരണം ചെയ്തു. എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ നിരീക്ഷകനുമായ ബിനോയി കള്ളാട്ടുകുഴി സംഘടനാവിശദീകരണം നടത്തി. ഇടുക്കി ജില്ലാ പ്രസിഡന്റ് ജോബി ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭാരവാഹികളായ ബിജോ മങ്ങാട്ട്, ടി.ജി. ഷാജി, റോബിൻ എൻവീസ്, സന്തോഷ് കമൽ, അരുൺ മാക്സ് എന്നിവർ സംസാരിച്ചു. ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.