രാജാക്കാട്: സേനാപതി തലയംകാവിൽ നിന്ന് 400ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. പതിനെട്ടേക്കർ ഭാഗത്ത് നടത്തിയ പരിശോധനയിൽ കുമ്പളാങ്കൽ ജോബി ടോം വക ഏലത്തോട്ടത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. 200 ലിറ്റർ വീതം രണ്ട് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. ചാരായം വാറ്റുന്നതിനുള്ള പാത്രങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. സ്ഥലത്തിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തു. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജി. വിജയ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ വിനേഷ്, റെനി, രാജൻ, ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ നൗഷാദ്, ഷിയാദ്, ജിബിൻ എന്നിവർ പങ്കെടുത്തു.