രാജാക്കാട്: തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ ബോഡിമെട്ട് ചെക്പോസ്റ്റിൽ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എറണാകുളം തൃക്കാക്കര നോർത്ത് കണിയത്ത് വീട്ടിൽ സനീഷ് (19), വാഴക്കാല തോപ്പിൽപറമ്പിൽ സൂരജ് (18) എന്നിവരെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി. പിള്ളയുടെ നേതൃത്വത്തിൽ പിടികൂടിയത്. അതിർത്തി കടന്ന് എത്തിയ തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും പിടിയിലായത്. ബോഡിമെട്ട് ചെക്പോസ്റ്റ് പ്രിവന്റീവ് ഓഫീസർമാരായ കെ.എസ് ആസീസ്, എൻ.വി ശശീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എ സിറാജുദ്ദീൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.