കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിൽ ഡിസംബർ 15, 16 തീയതികളിൽ വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസുകൾ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അറിയിച്ചു. മലനാട് യൂണിയൻ വനിതാസംഘം, എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദൈവദശകം ശദാബ്ദി സ്മാരക മന്ദിരത്തിലാണ് പരിപാടി നടക്കുന്നത്. 15ന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ, തുടർന്ന് 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷനായിരിക്കും. പോഷക സംഘടനാഭാരവാഹികളായ സുരേഷ് ശാന്തി, ശ്രീകലാ ശ്രീനു, പ്രവീൺ വട്ടമല, കെ.പി. ബിനീഷ്, സി.എസ് മഹേഷ്, ടി.പി ഭാവന എന്നിവർ സംസാരിക്കും. വിവിധ വിഷയങ്ങളിൽ ബിജു പുളിക്കലേടത്ത്, അഡ്വ. പി.ആർ. മുരളീധരൻ, അനൂപ് വൈക്കം, ലെനിൻ പുളിക്കൽ, വിശാഖ് പി.എസ്, പി.എം. ചാക്കോ എന്നിവർ ക്ലാസ് നയിക്കും. സമാപന സമ്മേളനത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ അദ്ധ്യക്ഷനായിരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പോഷക സംഘടനാഭാരവാഹികളായ സോജു ശാന്തി, ലതാസുരേഷ്, സത്യൻമാധവൻ, ടി.കെ അനീഷ്, വിശാഖ്, ദേവികാ ഷാജി എന്നിവർ സംസാരിക്കും.