ഇടുക്കി: 2014 ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്തതും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ 15 വർഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ച് വർഷത്തെ നികുതി അടച്ച മോട്ടോർ ക്യാബ് ടൂറിസ്റ്റ് ടാക്സി വാഹനങ്ങൾക്ക് ഹൈക്കോടതിയുടെ അന്തിമ വിധിക്ക് അനുസൃതമായി ബാക്കി 10 വർഷത്തെ നികുതി അടയ്ക്കുന്നതിന് സർക്കാർ മുമ്പ് അനുവദിച്ച തവണ വ്യവസ്ഥ സൗകര്യം ഉപയോഗപ്പെടുത്താത്തവർക്കായി വീണ്ടും സർക്കാർ തവണ വ്യവസ്ഥ അനുവദിച്ച് ഉത്തരവായി. ഇതുപ്രകാരം ബാക്കി 10 വർഷത്തെ നികുതിയും നവംബർ 30വരെയുള്ള അധിക നികുതിയും പലിശയും ഉൾപ്പെടെയുള്ള തുക മൂന്ന് ഗഡുക്കളായി വിഭജിച്ച് ആദ്യഗഡു നവംബർ 30നകവും രണ്ടാംഗഡു 2019 ജനുവരി 30നകവും മൂന്നാംഗഡു മാർച്ച് 30നകവും അടയ്‌ക്കേണ്ടതാണ്. മോട്ടോർ ക്യാബ് വാഹന ഉടമകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇടുക്കി ആർ.റ്റി.ഒ അറിയിച്ചു.