നെടുങ്കണ്ടം: കോ ഓപ്പറേറ്റീവ് എപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തിന് നെടുങ്കണ്ടത്ത് തുടക്കമായി. സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയവ മറന്നുകൊണ്ട് എല്ലാവരും ശബരിമല വിഷയത്തിന്റെ പിന്നാലെ പായുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് ചിലർ
ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയന് ജില്ലാ പ്രസിഡന്റ് കെ.ജി.ആർ മേനോൻ, പി.എസ്. അജിത, ടി.കെ മോഹനന് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ഇ.കെ. ചന്ദ്രൻ രക്തസാക്ഷി പ്രമേയവും കെ.ടി. അശോകൻ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി ടി.സി. രാജശേഖരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എം. പ്രകാശ് വരവ് ചിലവ് കണക്കും സംസ്ഥാന സെക്രട്ടറി പി.എ. രമേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ടി.എം ജോൺ, കെ.എസ്. രാധാകൃഷ്ണൻ, പി.എം. വഹീദ, ടി.ആർ. സുനിൽ, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ ഒമ്പതിനു സാംസ്‌കാരിക സമ്മേളനവും ഉച്ചയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടക്കും. ജോയ്സ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്യും.