തൊടുപുഴ : പ്രകൃതി ദുരന്തത്തിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപെട്ടവർക്ക് കേരള ക്ലബ് യു.എസ്.എയുടെ സാമ്പത്തിക സഹായത്തോടെ നെയ്യശേരി സ്‌നേഹതീരം റെസിഡൻസ് അസോസിയേഷൻ സഹായം വിതരണം ചെയ്തു.

വെള്ളത്തൂവൽ, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളിലെ ആറ് കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ, കട്ടിൽ, മേശ, അലമാര, വീട് നിർമാണത്തിനാവശ്യമായ തടിക്കട്ടിള, ജനൽ എന്നിങ്ങനെ എഴുപത്തിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളാണ് വിതരണം ചെയ്തത്. പ്രസിഡന്റ് ബാബു മാത്യു , സെക്രട്ടറി ഡൊമിനി , വാർഡ് മെബർ മേഴ്സി ജോസ്, ബേബി മുളയ്ക്ൽ എന്നിവർ നേതൃത്വം നൽകി.