തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗോൾഡൻ ഭാരവാഹികളുടെ സ്ഥാനാരാേഹണവും കുടുബം സംഗമവും നടന്നു. സബ് ജഡ്ജ് ദിനേശ് എം.പിള്ള ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ സോൺ പ്രസിഡന്റ് രജനീഷ് അവിയൻ മുഖ്യപ്രഭാഷണം നടത്തി. ജയ്സൺ ജോർജ് , അരുൺ കോയിക്കൽ , മുൻ പ്രസിഡന്റ് കിരൺ ജോസ്, കൃഷണകുമാർ പള്ളിപ്പാട്ട് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അനൂപ് അരവിന്ദ് (പ്രസിഡന്റ്), രാംകുമാർ (സെക്രട്ടറി), അനിൽ കോയിക്കൽ (ട്രെഷറർ), അനൂപ് കുമാർ (ജോ. സെക്രട്ടറി), ഡോ. ആതിര രാംകുമാർ (വനിത ചെയർ പേഴ്സൺ), ശിവപ്രിയ രാജേഷ് (വൈസ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.