കട്ടപ്പന: വാറ്റുചാരായവുമായി മൂന്ന് പേർ പിടിയിലായി. ഇരട്ടയാർ സ്വദേശികളായ വേഴമ്പതുണ്ടിയിൽ പ്രതീഷ് (38), കാവുങ്കൽ സാജു (40), കൊല്ലംകുഴി മുകളേൽ അനീഷ് (35) എന്നിവരെ ആറു ലിറ്റർ വാറ്റു ചാരായവും 150 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കട്ടപ്പന പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് പ്രതികളെ പിടികൂടിയത്. ഇരട്ടയാർ പടിയറ കുഞ്ഞുമോന്റെ (ചെറിയാൻ) വീട്ടിൽ ചാരായ വാറ്റ് നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ: പി.ജെ.വർഗീസ്, എഎസ്‌ഐ: സജി തോമസ്, സിപിഒമാരായ എം.പി.സിനിൽകുമാർ, കെ.എസ്.സതീഷ്‌കുമാർ, ഡബ്ല്യുസിപിഒ: എ.ആർ.രേവതി എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. വീട്ടുടമയെ കണ്ടെത്താനായില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കി.