തൊടുപുഴ: യു.എ.ഇ വിംഗ്‌സ് ഒഫ് ഗോഡ് എന്ന മലയാളി സംഘടന ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ (എച്ച്.ആർ.ഡി.എസ് ) നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തു. തൊടുപുഴ ഡി.ഡി.യു - ജി.കെ.വൈ സെന്ററിൽ ചേർന്ന യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ സഹായവിതരണം ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രിയും എച്ച്.ആർ.ഡി.എസ് പ്രസിഡന്റുമായ ഡോ. എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആർ.ഡി.എസ് ഫൗണ്ടർ സെക്രട്ടറി അജികൃഷ്ണൻ, ഐ.റ്റി.ഡി.പി ജില്ലാ ഓഫീസർ കെ.എസ്. ശ്രീരേഖ, സേവാഭാരതി ജില്ലാ പ്രസിഡന്റ് കെ.എൻ. രാജു, എച്ച്.ആർ.ഡി.എസ്. ജോ. സെക്രട്ടറി ഡോ. ബാബു രഘുനാഥ്, ഫിനാൻസ് ഉപദേശകസമിതി അദ്ധ്യക്ഷ ലാലി ജോസഫ്, ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു, ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ബിജുകൃഷ്ണൻ, ജോ. ആർ.ടി.ഒ എം. ശങ്കരൻപോറ്റി, കെ.കെ. പുഷ്പാംഗദൻ, മുനിസിപ്പൽ കൗൺസിലർ ഗോപാലകൃഷ്ണൻ, കെ. അജിത്കുമാർ, ഡോ. എസ്.ആർ. സൂര്യ എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറോളം ഗുണഭോക്താക്കൾ കിറ്റുകൾ ഏറ്റുവാങ്ങി. മികച്ച സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള എച്ച്.ആർ.ഡി.എസ് പുരസ്‌കാരങ്ങൾ അൽഫോൻസ് ടെസ് കുരുവിള, ജിത്തു സണ്ണി, ശിൽപ ബെന്നി, എസ്.എൽ. രമ്യ എന്നിവർക്ക് ഡോ. എസ്. കൃഷ്ണകുമാർ വിതരണം ചെയ്തു.