വാഴത്തോപ്പ്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച് 8, 9 തീയതികളിൽ രാജ്യവാപകമായി നടക്കുന്ന ദ്വിദ്വിന പണിമുടക്ക് വിജയിപ്പിക്കാൻ കെ.എസ്.ടി.എ ഇടുക്കി ഏരിയ സമ്മേളനം തീരുമാനിച്ചു. വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.ജി. സന്തോഷ് അദ്ധ്യക്ഷനായി. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി.അയത്തിൽ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി അജിമോൻ എം.ഡി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സിനി സെബാസ്റ്റ്യൻ വരവുചെലവു കണക്ക് അവതരിപ്പിച്ചു. ഷെർമി സി.എം രക്തസാക്ഷി പ്രമേയവും മിനി മൈക്കിൾ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.എസ്. പ്രകാശ് തിരഞ്ഞെടുപ്പ് ചുമതല നിർവഹിച്ചു. പി. ഗോപാലകൃഷ്ണൻ, സിന്ധു ആർ.ആർ, മൈക്കിൾ സെബാസ്റ്റ്യൻ, രവികുമാർ കെ.ഐ എന്നിവർ സംസാരിച്ചു. ജോൺസൺ മാത്യു പ്രസിഡന്റ്, സിനി സെബാസ്റ്റ്യൻ സെക്രട്ടറി, രവികുമാർ കെ.ഐ ട്രഷറർ ഉൾപ്പെടുന്ന 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.