ചെറുതോണി: കെ.പി.എം.എസ് ടി.വി ബാബു വിഭാഗം ഭാരവാഹികളും പ്രവർത്തകരും പുന്നല ശ്രീകുമാർ നേതൃത്വം കൊടുക്കുന്ന കെ.പി.എംഎസിൽ ചേരുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയതായി ചേർന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ഡിസംബർ രണ്ടിന് ചെറുതോണി പൊലീസ് അസോസിയേഷൻ ഹാളിലും ഒമ്പതിന് പീരുമേട് എസ്.എം.എസ് ഓഡിറ്റോറിയത്തിലും നടക്കും. സമ്മേളനത്തിൽ സംസ്ഥാന അസി. സെക്രട്ടറി ബൈജു കലാശാല, വൈസ് പ്രസിഡന്റ് അഡ്വ. എ.എസ് അനീഷ് കുമാർ എന്നിവർ പങ്കെടുക്കും. കോടതിയിൽ നടന്നുവന്നിരുന്ന സംഘടനാ കേസിന്റെ വിധി പുന്നല ശ്രീകുമാർ നേതൃത്വം കൊടുക്കുന്ന കെ.പി എം.എസിന് അനുകൂലമായിട്ടായിരുന്നു. തുടർന്ന് ടി.വി ബാബു വിഭാഗം പ്രവർത്തകരായിരുന്ന ഇടുക്കി പീരുമേട് യൂണിയനിലെ നിരവധി പ്രവർത്തകർ കെ.പി എം.എസിൽ ചേർന്നതായി ഭാരവാഹികൾ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. വിജയൻ, ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് ബിജു ചർളയിൽ, അസി.സെക്രട്ടറി കെ.കെ. മോറീസ്, ജില്ലാ കമ്മിറ്റിയംഗം റിട്ട. എ.ഡി.എം ടി.സി തങ്കപ്പൻ, പീരുമേട് യൂണിയൻ സെക്രട്ടറി പി.എ. രാജു, ഭാരവാഹികളായ എം.കെ. ബാലകൃഷ്ണൻ, കെ.എം. സതീഷ്, ആർ. അഭിലാഷ്, പി.എ. തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കെ.പി.എം.എസിൽ ചേർന്നത്. കഴിഞ്ഞ നവംബർ ഒന്നിന് കെ.കെ. രാജന്റെ നേതൃത്വത്തിൽ അടിമാലിയിൽ ലയനസമ്മേളനം നടന്നിരുന്നു. വാർത്താസമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയംഗം കെ.കെ രാജൻ, ജില്ലാ പ്രസിഡന്റ് രവി കൺട്രാമറ്റം, ഇടുക്കി യൂണിയൻ സെക്രട്ടറി ജീമോൻ പുറ്റൻമാക്കൽ, റജി ചെറുകണ്ടം, കെ.കെ വിജയൻ എന്നിവർ പങ്കെടുത്തു.