തൊടുപുഴ: വീടിന്റ കാർ പോർച്ചിൽ വച്ചിരുന്ന സ്‌കൂട്ടർ അജ്ഞാതർ കത്തിച്ചു. ഞായറാഴ്ച രാത്രി 11മണിയോടെ തൊടുപുഴ അഞ്ചിരി നടുപ്പറമ്പിൽ ഷാജിയുടെ സ്കൂട്ടറാണ് കത്തി നശിച്ചത്. രാത്രി 11.45ന് ഷാജിയുടെ മകൻ കിടന്നുറങ്ങുന്ന മുറിയിലേക്ക് പുക വ്യാപിച്ചതിനെ തുടർന്ന് കുട്ടി ബഹളം വച്ചു. അപ്പോഴാണ് സ്കൂട്ടറിന് തീ വെച്ച കാര്യം വീട്ടിലുള്ളവർ അറിഞ്ഞത്. പൊലീസ് വീട്ടിലും സമീപത്തെ വീട്ടിലും സ്ഥാപിച്ചിരുന്ന സി.സി ടി.വി പരിശോധിച്ചതിൽ നിന്ന് നീളമുള്ള കമ്പിൽ കെട്ടിയ പന്തം ഉപയോഗിച്ച് സ്കൂട്ടർ കത്തിക്കുന്ന ദൃശ്യം പൊലീസിനു ലഭിച്ചു. ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വീടിന്റെ അടുത്ത് താമസിക്കുന്ന രണ്ട് പേരെ സംശയമുള്ളതായി ഷാജി പൊലീസിനോട്‌ പറഞ്ഞു. ഷാജിയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.