തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പുറപ്പുഴ സാമൂഹാരോഗ്യ കേന്ദ്രത്തിൽ മാനസികാരോഗ്യ ക്ലിനിക്ക് ആരംഭിച്ചു. എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്ച ക്ലിനിക്കിന്റെ സേവനം ആശുപത്രിയിൽ ലഭിക്കും. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജിമ്മി മറ്റത്തിപ്പാറ, ലീലമ്മ ജോസ്, വാർഡ്‌മെമ്പർ ഷാന്റി ടോമി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. രേഖ ശ്രീധർ, ഡോ. അമൽ എന്നിവർ പ്രസംഗിച്ചു.