കട്ടപ്പന: വണ്ടന്മേടിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച ശേഷം തെറിച്ച് കാറിലുമിടിച്ച് നാല് പേർക്ക് പരിക്ക്. വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിൽ അഭിജിത്ത് (21), വണ്ടൻമേട് ഈട്ടിത്തറയിൽ രാഹുൽ രാമചന്ദ്രൻ (21), പാമ്പാടുംപാറ കാമാക്ഷി ഇല്ലം പ്രഭു ശിവകുമാർ (21), വണ്ടൻമേട് കോട്ടപ്പള്ളിൽ അഭിരാം (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുളിയൻമല ആമയാർ റൂട്ടിൽ റെക്സിൻപടിയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. പുളിയൻമലയിൽ നിന്ന് ആമയാർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചശേഷം എതിരെ വന്ന കാറിലും ഇടിച്ചായിരുന്നു അപകടം.