തൊടുപുഴ: ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒറ്റയടിക്ക് അട്ടിമറിക്കാനുള്ള പിണറായി സർക്കാരിന്റെ നടപടികൾ യാഥാർത്ഥ്യബോധത്തോടെയല്ലെന്ന് യു.ഡി.എഫ്. ചെയർമാൻ എസ്. അശോകൻ പറഞ്ഞു. പെൻഷനേഴ്സ് അസോസിയേഷൻ തൊടുപുഴ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പെൻഷൻകാർക്ക് സമൂഹത്തെ ശരിയായ ദിശയിൽ നയിക്കുന്നതിനുള്ള ചാലകശക്തിയായി നിലകൊള്ളാൻ കഴിയുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ഐവാൻ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.പി. ഗീവർഗീസ്, ടി.ജെ. പീറ്റർ, പി.എസ്. സെബാസ്റ്റ്യൻ, വി.എം. ഫിലിപ്പച്ചൻ, രാജേഷ് ബേബി, എം.ജെ. ജോസഫ്, സി.ഇ. മൈതീൻ, മേരി ആന്റണി, ജോസ് ജേക്കബ്, എം.പി. പത്രോസ്, എം.എൻ. സുദർശൻ, ജോസ് ആറ്റുപുറം, കെ.എസ്. ഹസ്സൻകുട്ടി, കെ.എസ്. വിജയൻ, റോജർ മാത്യു, എം.ഐ. സുകുമാരൻ, എം.ജെ. ലൂയിസ് എന്നിവർ സംസാരിച്ചു. ഈ വർഷം പുതുതായി അംഗങ്ങളായി ചേർന്നവരെ ആൻസി സിറിയക് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.