തൊടുപുഴ: കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ നെഹ്റുയുവകേന്ദ്ര യുവജനങ്ങൾക്ക് വേണ്ടി പ്രസംഗമത്സരം നടത്തുന്നു. 'ദേശീയതയും രാഷ്ട്ര പുനഃനിർമ്മാണവും' എന്ന വിഷയത്തിൽ നടത്തുന്ന മത്സരത്തിൽ 18നും 29നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് മത്സരം. പ്രാഥമികം, ബ്ലോക്ക്, ജില്ല, സംസ്ഥാനം, ദേശീയം എന്നീ തലങ്ങളിലാണ് മത്സരം നടത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ട്രസ്റ്റുകൾ തുടങ്ങി പ്രാഥമികതലത്തിൽ നടത്തുന്ന മത്സരത്തിൽ വിജയികളാകുന്നവരെ പങ്കെടുപ്പിച്ച് ബ്ലോക്ക് തലത്തിലും അവിടെ നിന്ന് ജില്ലാതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും മത്സരം നടത്തും. സംസ്ഥാനതലത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ദേശിയതല മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ജില്ലാതലത്തിൽ യഥാക്രമം 5000, 2000, 1000 രൂപ വീതവും സംസ്ഥാനതലത്തിൽ 25000, 10,000, 5000 രൂപവീതവും ദേശിയ തലത്തിൽ രണ്ട് ലക്ഷം, ഒന്ന് ലക്ഷം, 50,000 രൂപവീതവും കാഷ് അവാ‌ർഡും മെറിറ്റ് സർട്ടിഫിക്കറ്റും ലഭിക്കും. പ്റാഥമിക തലം മുതൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് തൊട്ടടുത്ത തലത്തിൽ മത്സരിക്കാൻ അവസരമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ/ ട്രസ്റ്റുകൾ/ സന്നദ്ധസംഘടന തലത്തിൽ പ്രാഥമിക മത്സരം നടത്തി ഡിസംബർ 20ന് മുമ്പ് ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ, നെഹ്രുയുവകേന്ദ്രം, മുനിസിപ്പൽ ബിൽഡിംഗ് , തൊടുപുഴ എന്ന വിലാസത്തിൽ വിജയികളുടെ പട്ടിക സമർപ്പിക്കണമെന്ന് കോ-ഓർഡിനേറ്റർ സി. സനൂപ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04862 222670, 9447752234.