kk
ഇടുക്കി സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂൾ ടീം സ്‌കൂൾ അധികൃതർക്കും, ഭാരവാഹികൾക്കുമൊപ്പം.

രാജാക്കാട്: രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂളിൽ നടത്തിയ പ്രഥമ ഇടുക്കി സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാർ ഹൈറേഞ്ച് സ്‌കൂളും ചാമ്പ്യൻമാരായി. രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണത്തിന് ശേഷം ക്രിസ്തുജ്യോതി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ഇടുക്കി സഹോദയ സെക്രട്ടറി ജോസ് ജെ,. പുരയിടം ഉദ്ഘാടനം ചെയ്തു. ക്രിസ്തുജ്യോതി സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ട്രീസ മേരി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഷെറിൻ തെക്കേൽ, ത്രോബോൾ അസോസിയേഷൻ ഭാരവാഹികളായ വിൽസൻ, അനീഷ്, കോ- ഓഡിനേറ്റർ ഷൈൻകുമാർ, പി.ജി വിനു, ഇ.ജെ സാം, ലിജോ കുര്യൻ എന്നിവർ പങ്കെടുത്തു. ആൺ കുട്ടികളുടെ വിഭാഗത്തിൽ മൂന്നാർ ഹൈറേഞ്ച് സ്‌കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ അടിമാലി ഈസ്റ്റേൺ പബ്ലിക് സ്‌കൂളും റണ്ണേഴ്സപ്പായി.