രാജാക്കാട്: ഗ്രീൻ കാർപ്പറ്റ് പദ്ധതിയുടെ ഭാഗമായി ഡി.ടി.പി.സി ശ്രീനാരായണപുരം ടൂറിസം സെന്ററിന്റെയും രാജാക്കാട് സാൻജോ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ ശ്രീനാരായണപുരം ടൂറിസം കേന്ദ്രത്തിൽ പൊതു ശുചീകരണ യജ്ഞം നടത്തി. തേക്കുംംകാനം കവല മുതൽ റോഡരികിലുള്ള ചില്ലുകുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കൂടുകളും മറ്റു മാലിന്യങ്ങളും പെറുക്കി വൃത്തിയാക്കി. നിരവധി എ.ഡി.എസ് പ്രവർത്തകരും നാട്ടുകാരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. തേക്കുംകാനം അരുവി അങ്കണത്തിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ബെന്നി പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സാൻജോ കോളേജ് മാനേജർ ഫാ. ജെറിറ്റ് ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനേഷൻ മാനേജർ സി.ജി മധു, രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്ലസൻ ജോയി, എ.ഡി.എസ് ചെയർപേഴ്സൺ സുലഭ ഹരിദാസ്, രാജാക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് ടൈറ്റസ് ജേക്കബ്, എൻ.എസ്.എസ് കോ- ഓഡിനേറ്റർ അനീഷ് എന്നിവർ പങ്കെടുത്തു.