കുമളി: ഒന്നാം മൈൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഒമ്പത് സ്ഥാനാർത്ഥികളും വിജയിച്ചു. ജോർജ് ജോസഫ് (പ്രസിഡന്റ്), വി.വി. കുട്ടിയച്ചൻ (വൈസ്. പ്രസിഡന്റ്) ടോമിച്ചൻ, കെ.വി. മുരളി, ബാബു എൻ.കെ, ബിന്ദു അഗസ്റ്റ്യൻ, ചന്ദ്രാ ചിന്നപ്പൻ, ബിന്ദു സുരേന്ദ്രൻ, ബാബു എന്നിവർ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മാസങ്ങൾക്ക് മുമ്പ് എൽ.ഡി.എഫ് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.