തൊടുപുഴ: തെരുവുനായ്ക്കളെ പിടികൂടുന്നതിനായി രണ്ടം ലക്ഷം രൂപ കൂടി അനുവദിക്കാൻ തൊടുപുഴ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. 2017 ൽ ഒന്നാം ഘട്ടമെന്ന നിലയിൽ രണ്ട് ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ അഞ്ച് ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇന്നലെ ചേർന്ന കൗൺസിലിൽ പതിനഞ്ചാം വാർഡ് കൗൺസിലർ കെ.എം. ഹാരിദാണ് തെരുനായ്ക്കളുടെ ശല്യത്തെക്കുറിച്ച് പറഞ്ഞത്. മറ്റു വാർഡുകളിലെ കൗൺസിലർമാരും ഇതേ അഭിപ്രായം പങ്കുവച്ചു. തുടർന്നാണ് കൂടുതൽ തുക അനുവദിച്ചത്. പിടികൂടൂന്ന നായകളുടെ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തണമെന്നും കർശന നിബന്ധനയും നഗരസഭ ചെയർപേഴ്‌സൺ മിനി മധു പറഞ്ഞു.