പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയനിലെ ശാഖാ ഭാരവാഹികൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, സൈബർസേന എന്നീ പോഷകസംഘടനകളുടെ യൂണിറ്റ്തല പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർക്ക് ഒമ്പതിന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഏകദിന പരിശീലന ക്ളാസ് നടത്തും. യൂണിയൻ ഓഫീസ് ഹാളിൽ രാവിലെ 10 ന് പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ ക്ലാസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർമാരായ ഇ.എൻ. കേശവൻ, വി.എൻ. ബാബു, കെ. സുരേന്ദ്രൻ, ചന്ദ്രാസലിം, കെ. ബാബു എന്നിവർ പ്രസംഗിക്കും. സെക്രട്ടറി അജയൻ കെ. തങ്കപ്പൻ സ്വാഗതവും യോഗം ബോർഡ് മെമ്പർ പി.കെ. രാജൻ നന്ദിയും പറയും. 10.30 മുതൽ കണക്കും ഓഡിറ്റിംഗും, ശാഖ ബൈലോ, ഭാരവാഹികളും ഉത്തരവാദിത്വവും, പോഷക സംഘടനകൾ, എസ്.എൻ.ഡി.പി യോഗം ഇന്നലെ ഇന്ന് നാളെ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. മുഴുവൻ ശാഖാ പോഷകസംഘടനാ യൂണിറ്റ് ഭാരവാഹികളും ക്ലാസിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.