മറയൂർ: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആട് ചത്തു. വ്യാഴാഴ്ച രാത്രി മറയൂർ ടൗണിൽ പുതച്ചിവയൽ ഭാഗത്താണ് തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ച് കൊന്നത്. ഉടമസ്ഥനെത്താതെ ആടിന്റെ ജഡം വെള്ളിയാഴ്ച ഉച്ചവരെ സ്ഥലത്ത് തന്നെ കിടന്നു. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ജഡം സംസ്‌കരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മറയൂർ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. തെരുവുനായ്ക്കൾ മനുഷ്യരെ കടിക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങളെയും വന്യജീവികളെയും ആക്രമിച്ചു കൊല്ലുന്നു. എന്നാൽ തെരുവുനായ്ക്കൾ പെരുകാതെ തടഞ്ഞു നിറുത്തുന്നതിനുള്ള യാതൊരുവിധ നടപടികളും അധികൃതർ സ്വീകരിക്കുന്നുമില്ല.