ചെറുതോണി: പൈനാവിൽ മാലിന്യം തള്ളിയ വാഹനവും ഡ്രൈവറും സഹായിയും പൊലീസ് പിടിയിലായി. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം നടന്നത്. കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാരവൻ പൈനാവ് ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ റോഡിൽ മാലിന്യം തള്ളിയ ശേഷം വാഹനം വിട്ടുപോവുകയായിരുന്നു. നാട്ടുകാർ ഇടുക്കി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുളമാവിൽ പൊലീസ് വാൻ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ പാമ്പാടി സ്വദേശി തൈപ്പറമ്പിൽ മോഹനൻ (62), സഹായി തിരുവനന്തപുരം പുത്തൻകുറിച്ചി സ്വദേശി ആർത്തിപ്പുരയിടത്തിൽ സജൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. വാഹനം ഇന്ന് കോടതിയിൽ ഹാജരാക്കും. കോട്ടയം നട്ടാശേരി സ്വദേശി പെരുമ്പായിക്കാട് പുല്ലാനപ്പിള്ളിൽ സജി എന്ന് വിളിക്കുന്ന പി.പി. തോമസിന്റേതാണ് വാഹനം.