രണ്ടാം സെമസ്റ്റർ എം.ഫിൽ ഇംഗ്ലീഷ് (2016 അഡ്മിഷൻ) ഡിഗ്രിയുടെ പ്രോജക്ട് ഇവാലേഷൻ/വൈവ വോസി (ജൂൺ 2018) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 5 വരെയും 160 രൂപ പിഴയോടെ 7 വരെയും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം എ.പി.സി, ചെലാൻ എന്നിവ 9നകം സർവകലാശാലയിൽ സമർപ്പിക്കണം.
പരീക്ഷാഫലം
പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി ജ്യോഗ്രഫി/ഫിസിക്സ് (റഗുലർ/സപ്ലിമെന്ററി - മേയ് 2018) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 13 വരെ സ്വീകരിക്കും.
വാചാ പരീക്ഷ പുനഃക്രമീകരിച്ചു
നവംബർ 5, 7 തീയ്യതികളിൽ സർവകലാശാലാ താവക്കര യു.ജി.സി - ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റ് സെന്ററിലും, കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിലും നടത്താൻ നിശ്ചയിച്ച രണ്ടാം വർഷ എം.കോം (വിദൂര വിദ്യാഭ്യാസം) ഡിഗ്രിയുടെ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് - ജൂൺ 2018) വാചാ പരീക്ഷ പുനഃക്രമീകരിച്ചു. പുതിയ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി/ബോട്ടണി (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് - മാർച്ച് 2018) ഡിഗ്രി പരീക്ഷാഫലവും പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ മലയാളം, എം.എസ്‌സി മാത്തമാറ്റിക്സ്/മോളിക്യുലർ ബയോളജി (റഗുലർ/സപ്ലിമെന്ററി - മെയ് 2018) പരീക്ഷകളുടെ ഫലവും വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 14 വരെ സ്വീകരിക്കും.