മാഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പുതുച്ചേരി എൻ.ആർ.കോൺഗ്രസ് എം.എൽ.എ. അശോക് ആനന്ദ്, പിതാവ് റിട്ട. പി.ഡബ്ലു.ഡി. ചീഫ് എൻജിനീയർ ആനന്ദ് എന്നിവരെ ഒരു കൊല്ലം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും പുതുച്ചേരി കോടതി വിധിച്ചു. 2007-08 കാലയളവിൽ ചീഫ് എൻജിനീയറായിരിക്കെ ഇരുവരും 3.17 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി സി.ബി.ഐ. അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2.57 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മദിരാശി സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി ധനപാലാണ് വിധി പ്രസ്താവിച്ചത്.